Thursday, February 24, 2011

..............................................................................



അറിവ് എന്ന് പറയുന്നത് സ്കൂളില്‍ പോയത് കൊണ്ട് മാത്രം കിട്ടുന്ന ഒന്നല്ല എന്നാണ് എനിക്ക് ആദ്യേ പറയാനുള്ളത് .അറിവിന്ടെ ലോകം എന്ന് പറയുന്നത് ഈ ലോകത്തിനെക്കാളും വലുതാണ് (വലിയത് തന്യാ)ട്ടോ ..............
                          നമുക്ക് അറിവ് എന്നത് പീടികയില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതോ ഏതെങ്കിലും മരുന്ന് കുടിച്ചത് കൊണ്ടോ കിട്ടുന്നതാണോ ?
അത് നാം തന്നെ പരിശ്രമിച്ചു കൊണ്ട് നേടേണ്ടത് തന്നെയല്ലേ..ല്ലേ ?


നമ്മുടെ മുന്‍പില്‍ ചിലരെങ്കിലും അറിയാതെ പോയ ഒന്നാണ് എങ്ങിനെ പുതിയ പുതിയ അറിവ് നേടാം എന്നുള്ളത്..........ഞാനും ഇതേ പോലെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അങ്ങിനെ ഇരിക്കുമ്പോഴാണ് എനിക്കൊരാശയം മനസ്സില്‍ തോന്നിയത് ..നെറ്റില്‍ പലതും വേണ്ടാദീനവും കളിക്കുന്ന നേരം എന്തെകിലും  ഉപകാരമുള്ള ഒന്ന് ശ്രമിചാലെന്താ 

 പല ആളുകള്‍ക്കും പണ്ട് മുതലേ അറിവുല്ലതനെന്കിലും ഞാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോളെ ഇങ്ങിനോരാശയം തോന്നിയത് എനിക്കിത് പുതുമ നിറഞ്ഞ ഒന്നായിരുന്നു .എന്തെന്നല്ലേ ? ഇംഗ്ലീഷില്‍ അതികം പരിജ്ഞാനം ഇല്ലാത്തദിനല്‍ നമ്മുടെ ഭാഷയില്‍(മലയാളം )ഭാഷയില്‍ എങ്ങിനെ അറിവ് നേടാം എന്നുള്ളത്.
അങ്ങിനെയാണ് ഇത് പോലെയുള്ള ഒരു വെബ്‌ ലോകത്തിലേക്കുള്ള എന്റെ നോട്ടം വീണത്‌.കൂടുകാരന്‍ കളിത്തോഴന്‍ ഗുരുനാഥന്‍ എന്നീ നിലയില്‍ നമ്മുടെ ഉറ്റ സുഹൃത്ത്‌ .നമ്മുടെ പുറത്തു പറയാന്‍ കൊള്ലാവുന്നതും പറയാന്‍ മടിയുള്ളതുമായ പലതും തുറന്നു പറയാനും.അഭിപ്രയമാരിയാനും,മറ്റു പല കാര്യത്തിനും.ഇങ്ങിനെ ഇതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.

ഇതില്‍ നമുക്ക് കളിക്കാം പഠിക്കാം,വാര്‍ത്ത‍ കേള്‍ക്കാം,..ഇതെല്ലം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇതുകൊണ്ട് ചെറുപ്പക്കാരുടെ ഇടയില്‍ നേരം പൊക്കാനും മറ്റു പലതിനുമായ് പോവുന്നുണ്ട് എന്നതാണ് എന്റെ വ്യക്തി പരമായ അഭിപ്രായം .

‌ എനിക്ക് പറയാനുള്ളത് ഇതില്‍ കൂടെ നമുക്ക്‌ നല്ല നല്ല അറിവും അതിലൂടെ  നമുക്ക് നല്ല ഭാവിയും സ്വന്തമാക്കണം എന്നുള്ളതാണ്.ഇതിനു നാം ആദ്യം വേണ്ടത് നല്ല നല്ല സൈറ്റുകളും നല്ല ആളുകളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് .നമുക്കിതിലൂടെ ലോകത്തിലുള്ള ആരോടും സംശയങ്ങള്‍ ചോദിക്കാം ?
നമ്മുടെ മനസ്സിലുള്ള ഓരോ സംശയത്തിനും ഉത്തരം കിട്ടുന്നതിലൂടെയല്ലേ നമുക്ക് അറിവ്   ഉണ്ടാവുന്നത് അതിനാല്‍ നാം ഇനി കിട്ടുന്ന സമയം അടിന്നു വേണ്ടി ശ്രമിക്കാം ....ഇപ്പോഴേ കംപുടരും യന്ത്രവും ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസ്ഥയല്ലേ പിന്നെ ഒരഞ്ചു കൊല്ലവും കൂടി കഴിഞാല്‍ ഒന്നോര്‍ത്തു നോക്കു.

എന്റെ കാര്യം തന്നെ എടുക്കാം .ഇത്രയും കാലം നേരം പോക്കലയിരുന്നു എന്റെ ജോലി ...തമാശയല്ല ട്ടോ...അവിടെ നടന്നു അതിലെ പോയി ഇതിലെ പോയി ഇങ്ങിനെ നല്ലതും ചീത്തയുമായ വഴികളിലൂടെ .പക്ഷെ ഇന്നിപ്പോള്‍ സമയം വെറുതെ കളയാന്‍ നേരമില്ല .കാരണം അറിവിന്ടെ ലോകം ഇങ്ങിനെ വ്യാപിച്ചു കിടക്കുമ്പോള്‍ .ഞാനതിലൂടെ ഒറ്റയ്ക്ക് പറന്നു കൊണ്ടിരിക്കുകയാണ്

നമുക്കിപ്പോള്‍ ടൌണില്‍ പോയി പുസ്തകം വാങ്ങുകയോ സിനിമകാണാന്‍ തിയേറ്ററില് പോവുകയോ വേണ്ട നമുക്ക് നമ്മുടെ ബെഡ് റൂമിലിരുന്ന് ഇതെല്ലം കാണാം...ഇങ്ങിനെയാണ് ബ്ലോഗ്‌ എന്ന ആശയം മനസ്സിലുടിച്ചത് .അങ്ങിനെ ഞാന്‍ ഈ മേഖലയിലെതുന്നത്തുന്നത് ".....ഒരു സത്യം പറയട്ടെ (ഇതുവരെ പറഞ്ഞത് കലവനെന്നല്ല )എനിക്ക് ഒര്കുടിലും ജിമെയില്‍ ഉം യാഹൂ വിലും അക്കൌണ്ട് ഉണ്ടെങ്കിലും എപ്പഴോ ബ്ലോഗിലും ട്വിറ്റര്‍ ലും എങ്ങിനെയോ എവിടെയോ ജ്ഹെക്കിയപ്പോള്‍ അക്കൌണ്ടുകള്‍ പിറന്നിരുന്നു"  എന്നതായിരുന്നു സത്യം പക്ഷെ അതില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍കുമ്പോള്‍ ഒരു കൂടുകാരനെ നെറ്റില്‍ കൂടെ കിട്ടി അങ്ങിനെയാണ് ഉറക്കമിളച്ചു പലതും പഠിച്ചു . ഇപ്പോള്‍ അറിവിന്ടെ ലോകത്തിലേക്ക്‌ ഞാന്‍ പിച്ച വച്ച് നടക്കുകയനെന്നല്ലേ പറയാവൂ .......

ഇന്നിപ്പോള്‍ ഷിബു ചേട്ടന്‍ അടുപോലെ പല പല കൂടുകരുമായ് ഞാന്‍ പലകാര്യങ്ങളിലും സംശയം ചോദിച്ചും പറഞ്ഞും ഇങ്ങിനെ ഇങ്ങിനെ പോന്നു ......ഒഴിവു നേരമല്ലേ ഇങ്ങിനെ ചെയ്യാന്‍ പറ്റുള്ളൂ .പല വരുമാനമാര്‍ഗങ്ങള്‍ പോലും വീട്ടിലിരുന്നു ചെയ്യാം എന്ന് വന്നപ്പോള്‍ ഇതൊന്നു പയറ്റി നോക്കാം എന്ന് തന്നെ കരുതി .
ആദ്യമൊക്കെ ഞാന്‍ ഓര്‍ക്കുട്ട് അക്കൌണ്ട് തുറന്നു അല്ലേല്‍ ഫേസ്‌ ബുക്ക്‌ തുറന്നു ആരുടെയെങ്കിലും പച്ച ലൈറ്റ് കത്തുന്നുണ്ടോ ?ഉണ്ടോ? എന്ന് നോക്കലയിരുന്നു പ്രദാന നെറ വര്‍ക്കിംഗ്‌.....ഉണ്ടേല്‍ കൊടുത്തു പണി hi..............  salam.................nee andanippo cheyyunne ....ninakku sukam thanneyalle ........pinnenthundu vishesham....................ഉച്ചയ്ക്ക് വിളിച്ചു സുക വിവരങ്ങളൊക്കെ ചോദിച്ചതാണ് കേട്ടോ .....എന്നിട്ടും പിന്നേം വയ്കുന്നേരം sukam thanneyalle ............അവര്‍ക് ശല്യമുണ്ടോ എന്നൊന്നും നോക്കാതെ ചാറ്റ് ചെയ്യണം എന്ന് മാത്രമായിരുന്നു (ഇപ്പൊ  എല്ലാവര്ക്കും ഉള്ളതാണല്ലോ ഒടുക്കത്തെ chattu ഞാന്‍ പലപ്പോഴും ചിന്ടിക്കാറുണ്ട് .(ഞാനൊരു കമന്ടിട്ടതനെട്ടോ പ്രശ്നമാക്കേണ്ട ) പക്ഷെ ഇന്നിപ്പോള്‍ മെയില്‍ നോക്കാന്‍ പോലും ടൈമില്ല......... ആധികരികമായ് തന്നെ പറയട്ടെ പഠിക്കാനും അറിവ് നേടാനും തന്നെയുള്ള സൈറ്റുകള്‍ വേറെയുണ്ട് എന്നടാണ് കാരണം .
കിട്ടുന്ന ടൈം വെറുതെ നേരം പോക്കനുല്ലടല്ല എന്നും ഓരോ ടൈമും വളരെ വളരെ വില മതിക്കാനാവാത്തതാനെന്നും ഞാന്‍ വൈകിയാണെങ്കിലും മനസ്സിലാക്കി.പിന്നോട്ട് നോക്കിയാല്‍ നാം എന്ടിന്നു വേണ്ടി ആ ഒഴിവു സമയമെല്ലാം ചിലവാക്കി എന്നോര്‍ത്ത് നാം വിഷമിച്ചിരിക്കുന്നതിലും നല്ലത് ഇനിയെങ്കിലും ആ ടൈമുകളെല്ലാം usefull ആക്കിയാല്‍........

ഇത് വാഴിക്കാനുള്ള ക്ഷമ കാണിച്ചവര്‍ എന്നോട് ചോദിക്കാം നീയിതു ഇപ്പോഴാണോ ചിന്ടിക്കുന്നത് എന്നത് എന്ന് .അതിണ്ടെ മറുപടി എന്റെ പക്കലില്ല എന്നാലും അതെ,എന്ന് പറയാം ......എങ്കിലും ഇനിയുള്ള കാലം നമുക്ക് ഒന്നിച്ചു ഒരു കൂട്ടായ പ്രവര്‍ത്തനത്തിനാലെ നമുക്ക് പരസ്പരം അറിവുകള്‍ പങ്കു വയ്കാം.
ഒരു കാര്യം പറയട്ടെ ഒറ്റയിരുപ്പിന് ഏതാണ്ട് അര മണിക്കൂറില്‍ എഴുതുകയും ഒരു മണിക്കൂറില്‍ ടൈപ്പ് ചെയ്യുകയും ചെയ്തു തയ്യാറാക്കിയതിനാല്‍ എന്ധേലും അവിവേകം ഉണ്ടേല്‍ പൊറുത്തു തെറ്റുകളുണ്ടെങ്കില്‍ തിരുത്തിയും എന്റെ ഈ എളിയ സംരംബതിന്നു സകല പിന്തുണയും തരുമെന്നു കരുതി ഈ ജൈത്ര യാത്ര ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നില്ല തുടര്നും തെറ്റുകള്‍ തിരുത്തി കൂടുതല്‍ അറിവുകള്‍ നേടി ഞാന്‍ നിങ്ങളോടൊപ്പം എന്നും ഉണ്ടാവുമെന്നും ഞാന്‍ ഈ അവസരം പങ്കു വിച്ച് കൊള്ളട്ടെ ......
                                                                      
                                              by   ഇഷ്കാത് ....